ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഖ്നൗ- സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബറും ഔറംഗസീബും തുടങ്ങിയ മുഗള്‍ രാജാക്കന്മാരുടെ ക്രൂരത അതിജീവിച്ച സനതാതന ധര്‍മത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കു സാധിക്കാത്തതാണോ രാഷ്ട്രീയ പരാന്നഭോജികളായ ഇവര്‍ക്ക് സാധിക്കുകയെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. സനാതന ധര്‍മത്തിനെതിരെ രംഗത്തുവരുന്നവര്‍ നാണം കെടുമെന്നും അദ്ദേഹം പറഞ്ഞു.