ചേര്‍ത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു പല്ലിളക്കിയ കേസിലെ പ്രതികളെ പിടികൂടി. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ ആനന്ദഭവനം വീട്ടില്‍ ആഷിക്(29), എട്ടാം വാര്‍ഡില്‍ വാഴച്ചിറ വീട്ടില്‍ സുജിത്(29) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചേര്‍ത്തല നെടുമ്പ്രക്കാടിനു സമീപമായിരുന്നു സംഭവം. റോഡരികില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന ചേര്‍ത്തല സ്വദേശിയായ ദിലീപിനെ ഇരുവരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് ദിലീപിന്റെ പല്ലിളകിയിരുന്നു. കഴുത്തിലിട്ടിരുന്നു മാല പൊട്ടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍ അനൂപ് വി.സി, രംഗപ്രസാദ്.എ, സീനിയര്‍ സി.പി.ഒ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ആഷിക് വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ചേര്‍ത്തല ഇന്‍സ്പെക്ടര്‍ ബി.വിനോദ് കുമാര്‍ അറിയിച്ചു.
12 സ്റ്റേഷനുകളിലായി 26ലധികം കേസ്; കുപ്രസിദ്ധ മോഷ്ടാവ് അഭിരാജ് പിടിയില്‍
ഇടുക്കി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി കരിങ്കുന്നം പൊലീസ്. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭി വിഹാറില്‍ അഭിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം തൊടുപുഴക്കടുത്ത് വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് 20,000 രൂപ അഭിരാജ് മോഷ്ടിച്ചിരുന്നു. ഉച്ചക്കാണ് മോഷണം നടത്തിയത്.
മോഷ്ടാവിനെ കണ്ടെത്താന്‍ കരിങ്കുന്നം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചതില്‍ നിന്നും സ്കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. ചിത്രം വ്യക്തമല്ലാത്തതിനാല്‍ സമാന രീതിയില്‍ മോഷണം നടത്തുന്ന ഒട്ടേറെ മോഷ്ടാക്കളെ ചോദ്യം ചെയ്തു. പൊലീസിന്റെ പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അഭിരാജ് ആയിരിക്കാമെന്ന് സൂചന ലഭിച്ചു. അടഞ്ഞു കിടക്കുന്ന വീടുകളില്‍ ഇരുചക്രവാഹനങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാജിനെ പിടികൂടിയത്. എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്ന പ്രതിയെ അവിടെ നിന്നാണ് അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 12 ഓളം സ്റ്റേഷനുകളിലായി 26ലധികം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി. ഇരിക്കൂറില്‍ വീടു കുത്തിത്തുറന്ന് 21 പവന് സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതിയാണ്. ചോറ്റാനിക്കര സ്റ്റേഷനില്‍ 12 മോഷണക്കേസുകളിലെ പ്രതിയാണ്. മോഷണ മുതല്‍ ആഡംബര ജീവിതത്തിനാണ് ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
എട്ടേകാലോടെ പുതുപ്പള്ളിയിൽ ആദ്യ ഫലസൂചന, 2 മണിക്കൂറിൽ സമ്പൂർണ ഫലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]