കൊൽക്കത്ത: പശ്ചിമ ബംഗാളിലെ എംഎൽഎമാരുടെയും ശമ്പളത്തിൽ വൻ വർധന വരുത്താൻ സർക്കാർ തീരുമാനം. പ്രതിമാസം 40,000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ദീർഘകാലമായി ശമ്പളം വാങ്ങാത്തതിനാൽ മുഖ്യമന്ത്രിയുടെ ശമ്പളത്തിൽ മാറ്റം വരുത്തില്ലെന്നും നിയമസഭയിൽ മമത ബാനർജി അറിയിച്ചു. ബംഗാൾ നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ ശമ്പളം പ്രതിമാസം 40,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങൾക്കും മന്ത്രിമാർക്കും നൽകുന്ന അലവൻസുകൾ തുടരുമെന്നും അവർ വ്യക്തമാക്കി.
ബംഗാളിൽ എംഎൽഎമാർക്ക് നിലവിൽ 10,000 രൂപയാണ് പ്രതിമാസ ശമ്പളം. വർധനവോടെ 50,000 രൂപയാകും. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 10,900 രൂപയിൽ നിന്ന് 50,900 രൂപയായി ഉയരും. ക്യാബിനറ്റ് മന്ത്രിമാർക്ക് 11,000 രൂപയിൽ നിന്ന് 51,000 രൂപയാകും. ശമ്പളത്തിന് പുറമെ, അലവൻസുകൾ ഉൾപ്പെടുത്തി എംഎൽഎമാർക്ക് ലഭിക്കുന്ന തുക മാസം 81,000 രൂപയിൽ നിന്ന് 1.21 ലക്ഷം രൂപയായി ഉയരുമെന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
Read More… എംവി ഗോവിന്ദന്റെ ‘ബിജെപി വോട്ട്’ ആരോപണം: തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെന്ന് കെസി വേണുഗോപാൽ
മന്ത്രിമാർക്ക് ലഭിക്കുന്ന വേതനം 1.10 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി വർധിക്കും. ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജീവനക്കാർ മാസങ്ങളായി സമരം ചെയ്യുന്നതിനിടെയാണ് ജനപ്രതിനിധികളുടെ ശമ്പള വർധനവ്.
Last Updated Sep 7, 2023, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]