കണ്ണൂർ: പുതുപ്പള്ളിയിൽ തോൽവി മുന്നിൽ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തെന്ന് കെസി വേണുഗോപാൽ. അതുകൊണ്ടാണ് കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന ആരോപണം എംവി ഗോവിന്ദൻ ഉയർത്തുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കുക തന്നെ ചെയ്യുമെന്നും ഈ രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ച്നീക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിചേർത്തു. ഇന്ത്യ എന്ന പേര് തുടച്ചുനീക്കാൻ ആണ് നീക്കമെങ്കിൽ അത് ദുഷ്ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭഗീയതയുമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.ഭാരത് ജോഡോ യാത്രയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ രാഹുൽ ഗാന്ധിയെ സ്വീകരിച്ചെന്നും കോൺഗ്രസ് ഒരു കാലത്തും സംഘപരിവാരത്തോട് സന്ധി ചെയ്തിട്ടില്ലെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
അതേ സമയം നാളെ രാവിലെ എട്ട് മണിക്കാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. മണ്ഡലത്തില്‍ ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായി സൂഷ്മമായി എണ്ണും. ഇതിലെ 14 മേശകള്‍ വോട്ടിംഗ് മെഷിനീല്‍ നിന്നുള്ള കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ അഞ്ച് മേശകള്‍ ഒരുക്കിയിരിക്കുമ്പോള്‍ അവശേഷിക്കുന്ന ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകള്‍ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണാനായി മേശയിലേക്ക് വരിക.
Read More: തിരക്കുള്ള ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം: ചാണ്ടി ഉമ്മന്‍ നേരെ പരിഹാസവുമായി എംവി ജയരാജൻ
പുതുപ്പള്ളി മണ്ഡലത്തിൽ ആകെയുള്ള 182 ബൂത്തുകളില്‍ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണാനായി എടുക്കുക. രണ്ടാം റൗണ്ടില്‍ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ വോട്ടും എണ്ണും. ഇങ്ങനെ തുടര്‍ച്ചയായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. ഓരോ ടേബിളിലും ഒന്ന് വീതം മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് സ്റ്റാഫ് എന്നിവരാണ് കൗണ്ടിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ആകെയുള്ള 20 കൗണ്ടിംഗ് മേശകളിലുമായി 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്.
Last Updated Sep 7, 2023, 8:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]