
കൊല്ലം: പുനലൂർ നഗരസഭയിൽ ‘അടൽ മിഷൻ ഫോർ റീജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാകുന്നതോടെ നഗരസഭയിലെ പത്തു വാർഡുകളിലേക്കും വെള്ളമെത്തും. ഭരണിക്കാവ് വാർഡിൽ ഇതിന്റെ പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചു.3.03 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. കലയനാട് വാർഡിൽ സംഭരണിയും ബൂസ്റ്റർ പമ്പും സ്ഥാപിക്കുന്നതിന് ഭൂമി വാങ്ങാനും തുമ്പോട്ട് ഭൂതല സംഭരണി നിർമ്മിക്കുന്നതിനും നടപടിയായി. 8.05 കോടി രൂപയുടെ പദ്ധതിയിലൂടെ 2,338 വീടുകളിൽ വെള്ളമെത്തും.
ഭരണിക്കാവ്, കോളേജ്, മണിയാർ വാർഡുകളിൽ വെള്ളമെത്തിക്കുന്നതിന് 3.03 കോടി രൂപയാണ് ചെലവഴിക്കുക. നഗര ജലവിതരണ പദ്ധതി (യു.ഡബ്ലു.എസ്.എസ്.)യുടെ ഭാഗമായി പി.വി.സി. കുഴലുകൾ സ്ഥാപിക്കും. 645 വീടുകളിൽ വെള്ളമെത്തിക്കും.കലയനാട്ട് ബൂസ്റ്റർ പമ്പ് സ്റ്റേഷനും 60,000 ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ടാങ്കും നിർമിക്കും. 2.52 കോടി രൂപയാണ് അടങ്കൽ. തുമ്പോട് വാർഡിൽ ഒരുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാകും നിർമിക്കുക. 928 വീടുകൾക്ക് വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]