
പാലക്കാട് – അൾഷിമേഴ്സ് രോഗിയായ ഭർത്താവിന്റെ കഴുത്ത് ഞെരിച്ച്കൊന്ന ശേഷം കിണറ്റിൽ ചാടിയ ഭാര്യയെ ഫയർഫോഴ്സും നാട്ടുകാരും രക്ഷിച്ചതോടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന സംഭവം. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്താണ് സംഭവം.
തന്റെ ഭർത്താവ് കടമ്പഴിപ്പുറത്തെ പ്രഭാകരൻ നായർ അൾഷിമേഴ്സ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുവെന്ന് ഭാര്യ ശാന്തകുമാരി പറഞ്ഞു. ഭർത്താവ് നിരന്തരം ഉപദ്രവിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ദേഷ്യപ്പെട്ട് ഭാര്യ ഭർത്താവിന്റെ കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ, പിറ്റേന്ന് കുറ്റബോധത്താൽ ശാന്തകുമാരി കിണറ്റിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് അധികൃതരും നാട്ടുകാരും ചേർന്ന് ശാന്തകുമാരിയെ രക്ഷിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് പ്രഭാകരൻനായരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഭാര്യ ശാന്തകുമാരി പോലീസ് മുമ്പാകെ സംഭവത്തിന്റെ ചുരുളഴിച്ചത്. പ്രഭാകരൻ നായരുടെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കിയാണ് കൊല നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപോർട്ടും വ്യക്തമാക്കുന്നു. തുടർന്ന് ശാന്തകുമാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അവർ കുറ്റസമ്മതം നടത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഭാര്യ ശാന്തകുമാരിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]