കൊച്ചി : കൊച്ചിയിൽ കഞ്ചാവുമായി പൂച്ച സഹീർ വീണ്ടും എക്സൈസ് പിടിയിൽ. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ജയൻ്റെ നേതൃത്വത്തിൽ പള്ളുരുത്തി കച്ചേരിപ്പടി മാർക്കറ്റിന് സമീപം നടത്തിയ മിന്നൽ പരിശോധനയിലാണ് 1.05 കിലോഗ്രാം കഞ്ചാവുമായി പള്ളുരുത്തി സ്വദേശി പിടിയിലായത്. പൂച്ച സഹീർ എന്നു വിളിക്കുന്ന സഹീറാണ് ( 62 വയസ്സ് ) പിടിയിലായത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിലും, ക്രിമിനൽ കേസുകളിലും മുൻ പ്രതിയാണ്. കമ്പത്ത് നിന്നും വരുന്ന കഞ്ചാവ് പള്ളുരുത്തിയിൽ എത്തിച്ച് വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫിസർമാരായ റിയാസ്, പ്രദീപ്,ശരത്. എസ് വിമൽരാജ്, വനിതാ സി.ഇ.ഒ സ്മിതാ ജോസ് എന്നിവർ പങ്കെടുത്തു.