ന്യൂഡൽഹി : രാജ്യത്തിന്റെ നാമകരണ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരത്’ ആക്കുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ലാത്തതിനാൽ അതിലൂടെ ഒരു മാറ്റവും സംഭവിക്കില്ലെന്ന് ശിവകുമാർ പറഞ്ഞു.
“പേര് മാറ്റുന്നതല്ല രാജ്യത്തെ മാറ്റുന്നതാണ് പ്രധാനം. ഇന്ത്യയിൽ മാറ്റം വരണം. അവർ ‘ഭാരതം’ എന്ന് വിളിക്കുന്ന, ആ ഭാരതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകണം, ”- ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പേര് മാറ്റിയാൽ നിങ്ങൾക്ക് എന്ത് ലഭിക്കും? നിങ്ങളുടെ ജീവിതാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? നിങ്ങളുടെ വരുമാനം ഇരട്ടിയായോ? നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും വികസനമുണ്ടോ? നിനക്ക് ജോലി കിട്ടിയോ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വന്നിട്ടുണ്ടോ?”- ശിവകുമാർ ചോദിച്ചു.
വാഗ്ദാനങ്ങളാണ് ആദ്യം പാലിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ, തൊഴിൽ നൽകൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ, ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കൽ തുടങ്ങി അവയൊന്നും പാലിക്കപ്പെട്ടില്ലെന്നും അവകാശപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]