വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സുഗമമായ ചരക്കുനീക്കം ലക്ഷ്യമിട്ട് നിർമിക്കുന്ന വിഴിഞ്ഞം–ബാലരാമപുരം റെയിൽവേ ലൈൻ പദ്ധതി പിഎം ഗതിശക്തി നാഷനൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ പി.പി.സുനീർ എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് റെയിൽവേ മന്ത്രി ഈ വിവരം അറിയിച്ചത്.
ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ച പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിർമാണം ഇന്ത്യൻ റെയിൽവേ നേരിട്ട് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന്റെ പൂർണ ചുമതല ഇന്ത്യൻ റെയിൽവേയ്ക്കാണെങ്കിലും, നിലവിലുള്ള കരാർ വ്യവസ്ഥകൾ പ്രകാരം റെയിൽവേ ലൈനിന്റെ നിർമാണവും തുടർ പരിപാലനവും പൂർണ്ണമായും വിസിലിന്റെ ചുമതലയാണെന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

