
ഷാർജ: ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് വലിയ ആശ്വാസമായി ഷാർജയുടെ വമ്പൻ പ്രഖ്യാപനം. പിഴ അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ പിഴയടച്ചാൽ 35 ശതമാനം വരെ ഇളവുകൾ ലഭിക്കും.
ഒരു വർഷത്തിന് മുൻപ് അടച്ചാലും 25 ശതമാനം വരെ ഇളവുണ്ട്. ഗുരുതര ട്രാഫിക് ലംഘനങ്ങൾക്ക് ഈ ഇളവുകൾ ബാധകമല്ല.
പിഴയീടാക്കിയ കേസുകളിലാണ് ഇളവ്. പിഴത്തുകയിൽ ഇളവിനൊപ്പം വാഹനം പിടിച്ചിടുന്ന കാലാവധി, മറ്റ് ചാർജ്ജുകൾ എന്നിവയിലും ആനുപാതികമായി ഇളവ് ലഭിച്ചേക്കും.
അതായത് അറിയിപ്പ് കിട്ടി 60 ദിവസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനം വരെ ഇളവ്. ഇനി 60 ദിവസം കഴിഞ്ഞാണ് അടയ്ക്കുന്നതെങ്കിലും അത് പിഴ കിട്ടി ഒരു വർഷത്തിന് മുൻപാണ് അടയ്ക്കുന്നതെങ്കിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും.
പിഴ ലഭിച്ച് എത്രയും പെട്ടെന്ന് അടച്ചാൽ കാശ് കൂടുതൽ നഷ്ടമാകില്ല. ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ മീറ്റിങ്ങിലാണ് തീരുമാനം ഉണ്ടായത്.
വിവിധ സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസിലും 50 ശതമാനം ഇളവ് ഷാർജ പ്രഖ്യാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]