
ചൈനയിൽ എഐ സാങ്കേതികവിദ്യ കൂടി ഉപയോഗിച്ചിരിക്കുന്ന സെക്സ് ഡോളുകൾക്ക് വൻ ഡിമാൻഡ്. ഇതോടെ ചൈനയിലെ ഫാക്ടറികൾ പാവകളുടെ നിർമ്മാണം ദ്രുതഗതിയിലാക്കി.
ഒറ്റപ്പെട്ടവർക്ക് ശാരീരികവും മാനസികമായ പിന്തുണ നൽകുന്ന പാവകൾക്ക് യൂറോപ്പിലും അമേരിക്കയിലുമടക്കം ധാരാളം ആവശ്യക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 3,000 യുഎസ് ഡോളർ (2,57,498.35 ഇന്ത്യൻ രൂപ) വരെയാണ് ഇതിന്റെ വില.
ചൈനയിലെ മുൻനിര നിർമ്മാതാക്കളിൽ ഒന്നായ WMDoll, ഈ വർഷത്തെ വിൽപ്പനയിൽ 30% വർധനവാണ് പ്രതീക്ഷിക്കുന്നത്. പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരാണ് പാവകൾക്ക് കൂടുതൽ ആവശ്യക്കാർ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ പാവകൾ, മനുഷ്യരെപ്പോലെ പ്രതികരണശേഷിയുള്ളതാണെന്നാണ് WMDoll ന്റെ സിഇഒ ലിയു ജിയാങ്സിയ സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ ഇറക്കിയിരുന്ന ‘സെക്സ് ഡോളു’കളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ഇവയുടെ മെറ്റാബോക്സ് ബ്രെയിനാണ്.
ഇവ ചാറ്റ്ജിപിടിക്ക് സമാനമായി പ്രവർത്തിക്കുന്നു. ‘ലവ് ഡോൾസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പാവകൾ പ്രത്യേക ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെങ്കിലും ചർമ്മം സിലിക്കോൺ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു.
ഇവയ്ക്ക് ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള സവിശേഷതയും സ്പർശനങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവുമുണ്ടെന്നും കമ്പനി പറയുന്നു. നേരത്തെ നടത്തിയ സംഭാഷണങ്ങൾ ഓർത്ത് വയ്ക്കുകയും അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്യും ഈ പാവകൾ.
നേരത്തെ ഈ പാവകൾ ആളുകളുടെ ലൈംഗികമായ ആഗ്രഹങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്നതായിരുന്നുവെങ്കിൽ പുതിയ പാവകൾ വൈകാരികമായി കൂടി പിന്തുണയ്ക്കുന്നതാണെന്നും ജിയാങ്സിയ പറയുന്നു. ഷെൻഷെൻ അറ്റാൽ ഇന്റലിജന്റ് റോബോട്ട് ടെക്നോളജിയാണ് ലവ് ഡോളുകൾ നിർമ്മിക്കുന്ന മറ്റൊരു സ്ഥാപനം.
യൂറോപ്പിലെയും യുഎസിലെയും മധ്യവയസ്കരായ പുരുഷന്മാരാണ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും ഇവർക്ക് ഇരുണ്ട നിറമുള്ള, വലിയ ശാരീരിക പ്രത്യേകതകൾ ഉള്ള പാവകളെയാണ് ആവശ്യമെന്നും ഇവർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]