
കൊച്ചി: കൊച്ചി അമ്പലമേട്ടിലെ കൊച്ചിന് റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎൽ ഹൈടെൻഷൻ ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയർന്നു. റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
റിഫൈനറിയുടെ മതിലിനോട് ചേർന്നുള്ള ഹൈ ടെൻഷൻ ലൈൻ ആണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈനാണ് തീ പിടിച്ചു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബിപിസിഎൽ അഗ്നിരക്ഷ സംഘം തീ അണയ്ക്കാൻ തുടങ്ങി. പുകയും ദുർഗന്ധവും രൂക്ഷമായതിനാൽ വീടുകളിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]