
സാമ്പത്തിക ലോകത്ത് രസകരമായൊരു നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് എസ്ബിഐ റിസര്‍ച്ച്. റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ടൈയുടെ നിറത്തിന് പണനയ തീരുമാനങ്ങളെക്കുറിച്ച് സൂചന നല്കാന് കഴിയുമോയെന്നാണ് ഇവര്‍ പഠന വിധേയമാക്കിയത്.
‘ദി മോണിറ്ററി മള്‍ട്ടിവേഴ്സ്’ എന്ന പേരിലുള്ള ഒരു റിപ്പോര്‍ട്ടിലാണ് എസ്ബിഐ റിസര്‍ച്ച് ഈ കൗതുകകരമായ നിരീക്ഷണം പങ്കുവെച്ചത്. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെല്ലാം ‘നിസ്സാരമായി മാത്രം കാണണം’ എന്ന് എസ്ബിഐ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
‘പലിശ നിരക്കുകള്‍ സാമ്പത്തിക മോഡലുകളോ കണക്കുകളോ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കപ്പെടാതെ, അര്‍ദ്ധരാത്രിയിലെ ട്വീറ്റുകളോ വ്യക്തിപരമായ ബന്ധങ്ങളോ ഒരുപക്ഷേ കഴുത്തിലെ ടൈയുടെ നിറമോ ഒക്കെ സ്വാധീനിക്കുന്ന ഒരു ലോകം സങ്കല്‍പ്പിക്കുക,’ എന്ന വാചകത്തോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഗവര്‍ണറുടെ പ്രസംഗങ്ങളിലെ ചില വാക്കുകള്‍ എങ്ങനെ നയപരമായ മാറ്റങ്ങളെ സൂചിപ്പിക്കാമെന്നും ടൈയുടെ നിറം എങ്ങനെ റിപ്പോ നിരക്കുകളെ ബാധിക്കാമെന്നും റിപ്പോര്‍ട്ട് പിന്നീട് വിശദീകരിക്കുന്നു.
ടൈയുടെ നിറവും പലിശ നിരക്കും റിപ്പോര്‍ട്ട് തമാശരൂപേണയാണെങ്കിലും, മാനസിക സിദ്ധാന്തങ്ങളെയും മുന്‍കാല നയപരമായ പ്രഖ്യാപനങ്ങളെയും അടിസ്ഥാനമാക്കി ടൈയുടെ നിറവും പലിശ നിരക്കിലെ മാറ്റങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇത് പരിശോധിക്കുന്നുണ്ട്. ‘നെക്ക്ടൈ നോമിക്സ്: ഫാഷന്‍ സാമ്പത്തിക സൂചനകള്‍ നല്കുമ്പോള്’ എന്ന വിഭാഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ധരിക്കുന്ന ടൈയുടെ നിറങ്ങളെ നാല് വിഭാഗങ്ങളായി തിരിക്കുന്നു: ഊഷ്മള നിറങ്ങള്‍ (ചുവപ്പ്, പീച്ച്, ഓറഞ്ച്) തണുത്ത നിറങ്ങള്‍ (നീല, അക്വാ) കടും നിറങ്ങള്‍ (കറുപ്പ്, നേവി) മിശ്രിത നിറങ്ങള്‍ (പര്‍പ്പിള്‍, മഞ്ഞ) പ്രവചനാതീതമായ നിറങ്ങള്‍ കടും നിറങ്ങള്‍ പലപ്പോഴും നിര്‍ണ്ണായകമായ തീരുമാനങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടുത്തിടെയുണ്ടായ 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കല്‍ പോലുള്ള വലിയ നീക്കങ്ങളില്‍ കടും നിറങ്ങളിലുള്ള ടൈകള്‍ ഗവര്‍ണര്‍ ധരിച്ചിരുന്നു. അതേസമയം, മിശ്രിത നിറങ്ങള്‍ ഏറ്റവും പ്രവചനാതീതമാണെന്നും ഫലങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം കാണിക്കുന്നുവെന്നും കണ്ടെത്തി.
എസ്ബിഐ റിസര്‍ച്ച് ടീം ‘ടൈ വോളാറ്റിവിറ്റി ആന്‍ഡ് ടില്‍റ്റ് ഇന്‍ഡെക്സ് (TVTI)’ എന്നൊരു അളവുകോലും അവതരിപ്പിച്ചു. ഒരു നിറം എത്രത്തോളം ശക്തവും വിശ്വസനീയവുമായ സൂചന നല്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ഉദാഹരണത്തിന്, ചുവപ്പും കോറല്‍ നിറത്തിലുള്ള ടൈകളും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോട് (hawkish) ചേര്ന്നുനില്ക്കുമ്പോള്, ഇളം നീല നിറങ്ങള്‍ മാറ്റമില്ലാത്ത നയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര 50 ബിപിഎസ് നിരക്ക് കുറച്ചപ്പോള്‍ കടും നിറത്തിലുള്ള ടൈയാണ് ധരിച്ചിരുന്നത്, എന്നും റിപ്പോര്‍ട്ട് ഓർമ്മിപ്പിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]