
കേരള സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറി എസ്എഫ്ഐ പ്രവർത്തകർ; പൊലീസിൽനിന്ന് ലാത്തി പിടിച്ചുവാങ്ങി തിരിച്ചടിച്ചു
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ ഗവര്‍ണർക്കെതിരെ നടത്തുന്ന പ്രതിഷേധത്തിനിടെ സര്‍വകലാശാല ആസ്ഥാനത്തേയ്ക്കു തള്ളിക്കിയറിയ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വൻ സംഘര്‍ഷം. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറി.
പ്രതിഷേധക്കാര്‍ ലാത്തി പിടിച്ചുവാങ്ങി പൊലീസിനെ നേരിട്ടു. പൊലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം സമരക്കാര്‍ സര്‍വകാശാല കെട്ടിടം കയ്യേറി.
സെനറ്റ് ഹാളിലേക്കു കടന്നുകയറി, വിസിയുടെ ചേംബറിന് സമീപം വരെ പ്രവർത്തകരെത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ ആദ്യം മടികാണിച്ച പൊലീസ്, പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ഇതിനിനെ പ്രവര്‍ത്തകര്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എത്തി. സമരക്കാര്‍ക്കിടയിലേക്ക് ഉച്ചയോടെയാണ് എം.വി.ഗോവിന്ദന് എത്തിയത്.
എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണമെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.
ആര്‍എസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ സമരക്കാര്‍ക്കുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
വിസിയെ ഇനി സര്‍വകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]