
ഭാരതാംബ വിവാദം: നിയമോപദേശം നിർണായകം; സിൻഡിക്കേറ്റ് തീരുമാനം ഗവർണർ റദ്ദാക്കിയേക്കും? താൽക്കാലിക റജിസ്ട്രാറും സസ്പെന്‍ഷനിലേക്ക്
തിരുവനന്തപുരം∙ ഭാരതാംബ വിവാദത്തിൽ സസ്പെൻഡു ചെയ്ത റജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുത്ത കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനം ഗവർണർ രാജേന്ദ്ര അർലേക്കർ റദ്ദാക്കിയേക്കും. താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ഇന്നലെ വൈകിട്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4 പേജ് റിപ്പോർട്ടിൽ സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമെന്നാണ് സിസ തോമസ് രാജ്ഭവനെ അറിയിച്ചത്.
-
Also Read
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞായറാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗവും യോഗത്തിലെടുത്ത തീരുമാനങ്ങളും ഗവർണർ റദ്ദാക്കും. ഇതുസംബന്ധിച്ച നിയമോപദേശം ഗവർണർക്ക് ലഭിച്ചു. രാജ്ഭവൻ അഭിഭാഷകനും സ്വകാര്യ അഭിഭാഷകരും ഒരേ തീരുമാനമാണ് അറിയിച്ചത്. താൽക്കാലിക റജിസ്ട്രാറുടെ ചുമതല നൽകിയ ഹരികുമാറിനെ വിസി സസ്പെപെൻഡ് ചെയ്തേക്കുമെന്നാണ് വിവരം. ഗവർണർ നൽകുന്ന നിർദേശം അനുസരിച്ചാകും നടപടി. സിൻഡിക്കറ്റ് തീരുമാനത്തിൽ ഉചിതമായ ഫോറത്തെ സമീപിക്കാമെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിസി രാജ്ഭവനെ സമീപിച്ചത്.