
അത്യാവശ്യമല്ലാത്ത സിസേറിയൻ കുഞ്ഞിന് ആരോഗ്യപ്രശ്നം; ഭാവിയിൽ രക്താർബുദമുണ്ടാകാൻ സാധ്യതയെന്ന് പഠനം
ന്യൂഡൽഹി∙ അടിയന്തര സാഹചര്യത്തിൽ അല്ലാത്ത സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികൾക്കു ഭാവിയിൽ രക്താർബുദമുണ്ടാകാൻ സാധ്യതയുള്ളതായി പഠനം. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗർഭിണിക്കു സാധാരണ പ്രസവം സാധ്യമാണെന്നിരിക്കെയുള്ള നിർബന്ധിത സിസേറിയനുകളിലാണു കുട്ടികൾക്ക് ഭാവിയിൽ ആരോഗ്യപ്രശ്നമുണ്ടാകാനുള്ള സാധ്യത സ്വീഡനിലെ മെഡിക്കൽ സർവകലാശാലയായ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സാധാരണ പ്രസവത്തിനു ഗർഭിണിയുടെ ശരീരം തയാറാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ ഗർഭസ്ഥ ശിശുവിനു പ്രതിരോധശക്തി നൽകുന്നുവെന്നു പഠനത്തിലുണ്ട്.
നിശ്ചയിച്ച സമയത്തു പ്രസവം നടക്കാതിരിക്കുമ്പോൾ നടത്തുന്ന സിസേറിയനിലും ശിശുവിന് ഈ പ്രതിരോധം ലഭിക്കും. എന്നാൽ, ആസൂത്രിതമായ സിസേറിയനിൽ ഇത് സംഭവിക്കുന്നില്ല.
ഇതിലൂടെ ഭാവിയിൽ കുഞ്ഞിനു ആസ്മ, അലർജി, ടൈപ്പ് 1 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഇന്റർനാഷനൽ ജേണൽ ഓഫ് കാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്. 1982-1989ലും 1999-2015ലും സ്വീഡനിൽ ജനിച്ച ഏകദേശം 25 ലക്ഷം കുട്ടികളെയാണു പഠനത്തിനു വിധേയരാക്കിയത്. ഇതിൽ 3.75 ലക്ഷത്തിലധികം പേർ (15.5 %) സിസേറിയനിലൂടെ ജനിച്ചവരാണ്.
ഇവരിൽ 1,495 പേർക്ക് പിന്നീട് രക്താർബുദം സ്ഥിരീകരിച്ചു. ഇവരിൽ 90 % പേരും ആസൂത്രിതമായ സിസേറിയനിലൂടെയാണു ജനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]