
ഒരുകാലത്ത് ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞിരുന്നൊരു കാലം ഉണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ബി ടൗൺ. എന്നാൽ ഇന്ന് കഥ മാറി. കൊവിഡിന് ശേഷം മറ്റ് ഇൻഡസ്ട്രികൾ വൻ തിരിച്ചുവരവ് നടത്തി എങ്കിലും അതിന് സാധിക്കാത്ത അവസ്ഥയിലാണ് ബോളിവുഡ് ഇപ്പോൾ. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും വൻ ഫ്ലോപ്പായി മാറുകയാണ്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാൻ, പത്താൻ തുടങ്ങിയ സിനിമകളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. സിനിമകൾ എത്ര പരാജയപ്പെട്ടാലും അഭിനേതാക്കളുടെ പ്രതിഫലത്തിൽ മാറ്റങ്ങൾ ഒന്നും ഇല്ല എന്നതാണ് വസ്തുത. കോടികളാണ് ബി ടൗണിലെ അഭിനേതാക്കൾ പ്രതിഫലമായി വാങ്ങുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷൻ ഹൗസായ ധര്‍മയുടെ ഉടമും നടനുമായ കരണ്‍ ജോഹര്‍.
“ബോളിവുഡിലെ പത്തോളം മുന്‍നിര നടന്മാര് സൂര്യനെയും ചന്ദ്രനെയും ഒക്കെയാണ് പ്രതിഫലമായി ചോദിക്കുന്നത്. മൂന്നരക്കോടി ഓപ്പണിംഗ് കളക്ഷൻ പോലും നേടാന്‍ കഴിയാത്തവര്‍ വരെ 35 കോടിയാണ് പ്രതിഫലം ചോദിക്കുന്നത്. ഇങ്ങനെ ആണെങ്കില്‍ ഞങ്ങള്‍ എങ്ങനെ ഒരു നിര്‍മാണ കമ്പനി നടത്തി കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം പത്താന്, ജവാന് എന്നീ സിനിമകള്‍ 1000 കോടി നേടിയത് കണ്ടപ്പോള്‍ എല്ലാവരും ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് റോക്കി ഓര് റാണി കി പ്രേം കഹാനി ഹിറ്റാകുന്നത് കണ്ടത്. അപ്പോള്‍ എല്ലാവരും ലവ് സ്റ്റേറികൾ എടുക്കാന്‍ തുടങ്ങി. എവിടെ എങ്കിലും ഉറച്ചു നില്‍ക്കുകയാണ് ആദ്യം വേണ്ടത്. അതില്ലെങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല”, എന്നാണ് കരൺ ജോഹർ പറഞ്ഞത്.
Last Updated Jul 8, 2024, 2:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]