
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം മരിച്ചു. പുത്തൂർ സ്വദേശിയായ ബി എഡ് വിദ്യാർത്ഥിനി അനഘ പ്രകാശാണ് മരിച്ചത്. അനഘ സഞ്ചരിച്ച സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്കൂളിലേക്ക് പഠനത്തിൻ്റെ ഭാഗമായി പോകും വഴിയായിരുന്നു അപകടമുണ്ടായത്. ലോറി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Last Updated Jul 8, 2024, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]