
ചേർത്തലയിൽ പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേ ആക്രമണം. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനുമാണ് ആക്രമിച്ചതെന്ന് യുവതി. രേഖാമൂലം പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
ഇന്ന് രാവിലെ 11 മണിക്കാണ് ദളിത് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഏഴ് മണിക്ക് നിലാവിന്റെ സഹോദരങ്ങളെ ആക്രമിച്ചിരുന്നു. തിരിച്ചും ആക്രമിച്ചെന്ന് ഷൈജു ആരോപിച്ചിരുന്നു. തുടർന്ന് രണ്ട് കൂട്ടരും ഇന്ന് രാവിലെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തിരികെ മടങ്ങിപ്പോകുന്നതിനിടെ ഷൈജുവും സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിലാവിന്റെ സഹോദരങ്ങളെ ആക്രമിക്കുന്നത്.
ഇത് തടയാനെത്തിയ 19കാരിയായ നിലാവിനെയും ഇവർ ക്രൂരമായി മർദിച്ചു. തൈക്കാട്ടുശേരി-ചേർത്തല റോഡിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തിരുന്നില്ല. എന്നാൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Story Highlights : Attack against Dalit woman in Cherthala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]