
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ നാടന്‍ ബോംബേറിൽ രണ്ടു പേർക്ക് പരിക്ക്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്ക്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്റു ജംഗ്ഷന് സമീപം രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്.
പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര്‍ റോഡരികിൽ നില്‍ക്കുകയായിരുന്നു. രണ്ട് നാടൻ ബോംബുകളിൽ ഒരെണ്ണം അഖിലിന്റെ കൈയിലാണ് പതിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരയെും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനൽ കേസുകള്‍ നിലവിലുണ്ട് .
കാപ്പ കേസിൽ തടവ് കഴിഞ്ഞ് അടുത്തിടെയാണ് അഖിൽ പുറത്തിറങ്ങിയത്. സമീപത്തെ വീട്ടിൽ നിന്ന് പൊലീസ് അക്രമിസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ബോംബേറ് നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
Last Updated Jul 7, 2024, 3:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]