

കെഎസ്ഇബി വിളിക്കുന്നു…അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്ക് 32 ഒഴിവുകൾ, കേരള സർക്കാരിന് കീഴിൽ സ്ഥിര നിയമനം, ശമ്പളം 40,975 രൂപ മുതൽ 81,630 രൂപ വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ആകെ 32 ഒഴിവുകളാണ് ഉള്ളത്. ആകെയുള്ള ഒഴിവുകളിലേക്ക് 10 ശതമാനം കെ.എസ്.ഇ.ബി ജീവനക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.
തസ്തിക& ഒഴിവ്
കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ്. കേരള സർക്കാരിന് കീഴിൽ സ്ഥിര നിയമനമാണ് നടക്കുന്നത്. ആകെ 32 ഒഴിവുകൾ.
കാറ്റഗറി നമ്പർ: 129/2024. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.
യോഗ്യത
സിവിൽ എഞ്ചിനീയറിങ്ങിൽ അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം. അല്ലെങ്കിൽ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ നൽകുന്ന സിവിൽ എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായ മറ്റേതെങ്കിലും ഡിപ്ലോമ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,975 രൂപ 81,630 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ സർക്കാർ സർവീസിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
കേരള പി.എസ്.സി മുഖേനയാണ് കെ.എസ്.ഇ.ബിയിലേക്ക് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വെബ്സൈറ്റ് മുഖേന കാറ്റഗറി സെലക്ട് ചെയ്ത് അപേക്ഷ നൽകാം.
എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]