
ആലപ്പുഴ: ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിൽ 19കാരിയായ ദളിത് യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം. തൈക്കാട്ടുശേരി സ്വദേശിയായ 19 കാരിക്കാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്ന് യുവതിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന 19 കാരിക്കാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചത്. പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളെ ആക്രമിക്കുകയും തന്നെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്ത പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് 19കാരി ആരോപിക്കുന്നു.
Last Updated Jul 7, 2024, 11:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]