
<p>കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് നിർമാണം പുരോഗമിക്കുന്ന നെടുമൺകാവ് അറക്കടവ് പാലമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.</p><p>ആധുനിക രീതിയിൽ നിർമ്മിച്ച പാലത്തിൽ പ്രത്യേക ഫെൻസിങ്ങും, കോൺക്രീറ്റ് മതിലുമുണ്ട്. പാലവും അനുബന്ധ റോഡും ബൈപാസിന് സമാനമായി പ്രയോജനപ്പെടുത്തും. നിർമാണം അവസാന ഘട്ടത്തിലാണ്. അനുബന്ധമായി ശാസ്താംകടവ്, കൽച്ചിറ പാലങ്ങളുടെ നിർമാണവും ആരംഭിക്കും. പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p><p>കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ബ്ലോക്ക് അംഗം വത്സമ്മ തോമസ്, വെളിയം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമതി അധ്യക്ഷൻ എൻ.ബി പ്രകാശ്, കരീപ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, ആർ ഗീത കുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]