
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 275 വർഷങ്ങൾക്കു ശേഷം മഹാകുംഭാഭിഷേകം; സാക്ഷികളായി ആയിരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ 275 വർഷങ്ങൾക്കു ശേഷം നടന്ന സ്തൂപികാ പ്രതിഷ്ഠ മഹാകുംഭാഭിഷേകത്തിനു സാക്ഷികളായി ആയിരങ്ങൾ. നവരനെല്ല് നിറച്ച മൂന്നു സ്വർണ താഴികക്കുടങ്ങൾ ശ്രീകോവിലിലും ഒരെണ്ണം ഒറ്റക്കൽ മണ്ഡപലത്തിലും സമർപ്പിച്ചു. 300 വർഷം പഴക്കമുള്ള വിശ്വക്സേന വിഗ്രഹത്തിന്റെ പുനപ്രതിഷ്ഠയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധവും ഭക്തിനിർഭരമായി നടന്നു.
രാവിലെ 7ന് ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ ചെമ്പകത്തിൻമുട്ടിൽ നിന്നും ശീവേലിപ്പുര വഴി തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തി അഷ്ടബന്ധം നടത്തി. ശ്രീകോവിലിനു സമീപത്തെ വിശ്വക് സേന ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയിലും പങ്കെടുത്തു. തുടർന്ന് നടന്ന താഴികക്കുടങ്ങളുടെ സമർപ്പണം ക്ഷേത്ര തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ ചടങ്ങിൽ പങ്കെടുത്തു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നാലു നടകളിലും പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനുകളില്‍ കുംഭാഭിഷേക ചടങ്ങുകള്‍ തല്‍സമയം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു.