
<p>നേപ്പിൾസ്: 20 അടിയുടെ വ്യത്യാസം ലാൻഡ് ചെയ്യാനാവാതെ വിമാനം തിരിച്ചുവിട്ടു. വിമാന യാത്രക്കാർക്ക് ബസിൽ പോകേണ്ടി വന്നത് 225 കിലോമീറ്റർ. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന് എയർപോർട്ടിൽ ഇറക്കാവുന്നതിലും അധികം വലുപ്പമുണ്ടെന്ന് അവസാന നിമിഷത്തിൽ തിരിച്ചറിഞ്ഞത് മൂലം കഷ്ടപ്പെടേണ്ടി വന്നത് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ യാത്രക്കാരാണ്.</p><p>ഇറ്റലിയിലെ നേപ്പിൾസിലാണ് സംഭവം. അമേരിക്കൻ എയർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ലാൻഡ് ചെയ്യാനാവാതെ തിരിച്ച് പോയത്. ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്തിയതായിരുന്നു ഈ വിമാനം. രാവിലെ പത്ത് മണിയോടെ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പതിവായി എത്തുന്ന വിമാനമല്ല എന്ന് അധികൃതരുടെ ശ്രദ്ധയിൽ വരുന്നത്. ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് വഴി തിരിച്ച് വിട്ടതും റോമിൽ ഇറങ്ങേണ്ടി വന്നതും. സാധാരണ ഗതിയിൽ ബോയിംഗ് 787-8 വിമാനമാണ് ഫിലാഡൽഫിയയിൽ നിന്ന് നേപ്പിൾസിലേക്ക് എത്താറുള്ളത്.</p><p>പതിവായി എത്താറുള്ള വിമാനത്തേക്കാൾ 20 അടി നീളക്കൂടുതലാണ് കഴിഞ്ഞ ദിവസമെത്തിയ ഡ്രീം ലൈനർ വിമാനത്തിന്. പ്രവർത്തന നിയന്ത്രണങ്ങൾ മൂലമാണ് വിമാനം തിരിച്ചുവിട്ടതെന്നാണ് അധികൃതർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. റോമിൽ ഇറങ്ങാൻ നിർബന്ധിതരാവേണ്ടി വന്ന യാത്രക്കാർക്ക് ബസ് മാർഗം മൂന്ന് മണിക്കൂറിലേറെയാണ് നേപ്പിൾസിലേക്ക് സഞ്ചരിക്കേണ്ടി വന്നത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായാണ് അധികൃതർ അമേരിക്കൻ എയർലൈൻ വിശദമാക്കിയത്.</p><p></p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]