
<p>തിരുവനന്തപുരം : വിവാഹ വാഗ്ധാനം നടത്തി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച മോഡലിംഗ് കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോ പാർക്കിൽ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് ഫാഹിദിനെ അറസ്റ്റ് ചെയ്തത്.</p><p>പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള പ്രതി അത് വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ധാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.</p><p>പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]