
‘രാജീവിന്റെ പണമോ പിണറായിയുടെ പണമോ അല്ല, കേരളം ആരുടെയും പിതൃസ്വത്തല്ല; സഹികെട്ടാണ് കേരളം വിട്ടത്’
കൊച്ചി ∙ എൽഡിഎഫും സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നാണ് കിറ്റക്സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം.ജേക്കബ്. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്സിനു മേൽ ചുമത്താൻ സാധിച്ചിട്ടില്ല.
സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു.
കേരളം ആരുടെയും പിതൃസ്വത്തല്ല. പി.രാജീവ് പറയുന്നത് കേട്ടാൽ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
‘‘ഞാൻ വേണ്ടപ്പെട്ടവരെ വേണ്ട
രീതിയിൽ കണ്ടു കഴിഞ്ഞാൽ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാൻ ആഗ്രഹിക്കുന്നില്ല.
ഇത് രാജീവിന്റെ പണമോ എൽഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണിത്.
ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്സ്. അത് എങ്ങനെ നടത്തണം, എവിടെ പേകണമെന്ന് ഞാൻ തീരുമാനിക്കും.
സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്ക്കെതിരെ സംസാരിച്ചത്.
റിസ്കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവ്’’ – സാബു എം.ജേക്കബ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]