
<p>ദില്ലി: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തെയ് സംഘടനയായ ആരാംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആരംബായ് തെങ്കോൽ നേതാവ് കനൻ സിങാണ് അറസ്റ്റിലായത്. കനൻ സിങിന്റെ അറസ്റ്റിന് പിന്നാലെയാണ് മണിപ്പൂരിൽ ഒരിടവേളക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്. </p><p>അഞ്ചു ജില്ലകളിലാണ് സംഘര്‍ഷമുണ്ടാത്. മണിപ്പൂരിലെ സംഘര്ഷവനുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ കനൻ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു. അതേസമയം, സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിൽ മണിപ്പൂരിലെ 25 എംഎൽഎമാരും ഒരു എംപിയും മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് ഭല്ലയുമായി കൂടിക്കാഴ്ച നടത്തി.</p><p>ഇംഫാൽ വിമാനത്താവളത്തിൽ നിന്നാണ് കനൻ സിങിനെ സിബിഐ പിടികൂടിയത്. 2023ലെ മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടയാളാണെന്നാണ് സിബിഐ കണ്ടെത്തൽ. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മണിപ്പൂര്‍ സംഘര്‍ഷം സിബിഐ ആണ് അന്വേഷിക്കുന്നത്. </p><p>മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ കനൻ സിങിനെ ഗുവാഹത്തിയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും സിബിഐ അറിയിച്ചു.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]