
ഗവർണറുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഹരി എസ്. കർത്തയ്ക്ക് നിയമനം; സർക്കാർ ഉത്തരവിറക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി ഹരി എസ്. കർത്തയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്സ്, ഗൾഫ് ന്യൂസ് എന്നിവയുടെ ലേഖകൻ, ജന്മഭൂമി ചീഫ് എഡിറ്റർ, അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ നാല് പതിറ്റാണ്ടോളം മാധ്യമ രംഗത്ത് സജീവമായിരുന്നു.