
‘പത്ത് രൂപയല്ല, 100 രൂപ അടയ്ക്കണം’; ഗുണ കേവ് കാണാനെത്തിയ വിനോദ സഞ്ചാരികളെ ആക്രമിച്ചതായി പരാതി – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദിണ്ടിഗൽ∙ കൊടൈക്കനാലിലെ ഗുണ കേവിലെത്തിയ വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാർ ആക്രമിച്ചതായി പരാതി. മലേഷ്യയിൽനിന്നെത്തിയ വിനോദസഞ്ചാരികളാണ് പരാതി നൽകിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും തമ്മിൽ വാക്കേറ്റമുണ്ടാക്കുന്നതും, ഉദ്യോഗസ്ഥർ മർദിക്കുന്നതും വിഡിയോയിൽ കാണാം.
ഗുണ കേവിലെത്തിയ ടൂറിസ്റ്റുകൾ 10 രൂപയുടെ പ്രവേശന ടിക്കറ്റ് എടുത്ത് അകത്തേക്ക് പ്രവേശിച്ചു. വിദേശികളായതിനാൽ 100 രൂപ അടയ്ക്കണമെന്നു പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാരിൽനിന്നാണ് 10 രൂപ ഈടാക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറിയിപ്പ് ബോർഡിൽ ഇക്കാര്യം വ്യക്തമാക്കാത്തത് എന്താണെന്നു വിനോദസഞ്ചാരികൾ ചോദിച്ചതാണ് തർക്കത്തിലേക്കു നയിച്ചത്. വിനോദസഞ്ചാരികൾ വാക്കേറ്റത്തിന്റെ വിഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാരികളും കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ടൂറിസ്റ്റുകൾ മർദിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥർ മർദിച്ചതായി വിനോദസഞ്ചാരികളും പരാതിയിൽ പറയുന്നുണ്ട്. പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.