
കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിക്ക് വെടിയേറ്റു; നില ഗുരുതരം, അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ബൊഗോട്ട∙ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്.
നില ഗുരുതരമെന്നാണ് റിപ്പോർട്ട്. സെനറ്ററായ മിഗേൽ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ഡമോക്രാറ്റിക് സെന്റർ പാർട്ടിയുടെ നേതാവാണ്.
മുൻ പ്രസിഡന്റ് അൽവാരോ ഉറിബേയാണ് പാർട്ടി സ്ഥാപിച്ചത്.
പാർട്ടി നേതൃത്വം അക്രമത്തെ അപലപിച്ചു.
പാർക്കിലെ പൊതുയോഗത്തിനിടെയാണ് വെടിയേറ്റത്. സംഭവം ഗൗരവമേറിയതാണെന്ന് പ്രതികരിച്ച പാർട്ടി, ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരം പുറത്തുവിട്ടില്ല.
അക്രമത്തെ അപലപിച്ച കൊളംബിയൻ ഭരണകൂടം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മിഗേലിന്റെ അമ്മയും മാധ്യമപ്രവർത്തകയുമായ ഡയാന ടർബേ 1991ൽ കൊല്ലപ്പെട്ടിരുന്നു.
ലഹരിമരുന്ന് ശൃംഖലയുടെ തലവനായിരുന്ന പാബ്ലോ എസ്കോബാറിന്റെ സംഘം തട്ടിക്കൊണ്ടു പോയ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]