
അനധികൃത താമസക്കാരായ 66 ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി ഡൽഹി പൊലീസ്; നാടുകടത്താൻ നടപടി ആരംഭിച്ചു
ന്യൂഡൽഹി ∙ ഡൽഹിയിൽ നിരവധി വർഷങ്ങളായി അനധികൃതമായി താമസിക്കുന്ന 66 ബംഗ്ലാദേശ് സ്വദേശികളെ ഡൽഹി പൊലീസ് പിടികൂടി. ആവശ്യമായ രേഖകളില്ലാതെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിരവധി വർഷങ്ങളായി താമസിക്കുകയായിരുന്ന ഇവരെ ബംഗ്ലാദേശിലേക്കു നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.
ഇവർ അനധികൃതമായാണ് രാജ്യത്ത് പ്രവേശിച്ചതെന്നും വീസ, കുടിയേറ്റ നിയമങ്ങൾ പാലിക്കാതെ കഴിയുകയായിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസുമായി (എഫ്ആർആർഒ) സഹകരിച്ച് ഡൽഹി പൊലീസ് ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചു.
ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ എഫ്ആർആർഒ പൂർത്തിയാക്കിവരുകയാണെന്നും നടപടിക്രമങ്ങൾ പാലിച്ച് ബംഗ്ലാദേശിലേക്ക് അയക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]