
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്, രേഷ്മയുടെ വിവാഹത്തട്ടിപ്പിൽ ട്വിസ്റ്റ്; വായിക്കാം കേരളാ വാർത്തകൾ
മകളുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി: കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്
ദിയയും കൃഷ്ണകുമാറും. Image Credit: Instagram/ _diyakrishna_
തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും ഭാര്യയ്ക്കും മക്കൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പൊലീസ്.
കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. at: നടൻ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്
വിവാഹത്തിനെത്തിയത് മറ്റൊരു പ്രതിശ്രുത വരനൊപ്പം, ചതിയറിയാതെ രേഷ്മയെ ആര്യനാട്ടെത്തിച്ച് യുവാവ്: തട്ടിപ്പ് കേസിൽ ട്വിസ്റ്റ്
രേഷ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു
തിരുവനന്തപുരം ∙ വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവ്.
ഓണ്ലൈനില് വിവാഹപ്പരസ്യം നല്കിയും സിനിമയെ വെല്ലുന്ന കഥകള് മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിലെ ട്വിസ്റ്റ് കണ്ട് പൊലീസും അമ്പരന്നു. at: തട്ടിപ്പ് കേസിൽ ട്വിസ്റ്റ് ‘ഡാഡിക്ക് എപ്പോഴും എന്നെ കുറിച്ചായിരുന്നു ചിന്ത, തമാശ പറഞ്ഞു കൊണ്ടിരുന്നു; ഞാനൊന്നു ഉറങ്ങിപ്പോയപ്പോൾ…’ അപകടത്തിൽപെട്ട
കാർ, ഷൈൻ ടോം ചാക്കോ. Image Credit: Special Arrangement
സേലം∙ ‘‘ തൃശൂരിൽ നിന്നു കയറിയതു മുതൽ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു, പാലക്കാട്ടു നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു.
ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി. അപ്പോഴേക്കു ഡാഡി പോയി.
ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന, എപ്പോഴുമെന്നോടു പറഞ്ഞു കൊണ്ടേയിരിക്കും… ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്…’’–വേദനയോടെ നടൻ ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ. at: ‘ഡാഡിക്ക് എപ്പോഴും എന്നെ കുറിച്ചായിരുന്നു ചിന്ത’ ഫ്ലാറ്റിന് വാടക 1.15 ലക്ഷം, ഇടപാടുകാരിൽനിന്നു വാങ്ങുന്നത് 3500 രൂപ; ബിന്ദുവിന് മറ്റു ജില്ലകളിലും അനാശാസ്യകേന്ദ്രങ്ങൾ? അഭിരാമി, ഫ്ലാറ്റിൽ നിന്ന് പിടിച്ചവർ, ബിന്ദു.
Image Credit: Special Arrangement
കോഴിക്കോട്∙ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്.
രണ്ടു വർഷം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. at: ബിന്ദുവിന് മറ്റു ജില്ലകളിലും അനാശാസ്യകേന്ദ്രങ്ങൾ? ചിപ്സ് പായ്ക്കറ്റിൽ 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; കോയമ്പത്തൂരിൽ മലയാളി യുവതി പിടിയിൽ കോയമ്പത്തൂർ∙ 3 കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയിൽ.
കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് ശനിയാഴ്ച യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് എത്തിയത്.
പരിശോധനയിൽ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. at: ചിപ്സ് പായ്ക്കറ്റിൽ 3 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]