
സംസ്കൃത സർവകലാശാലയിൽ നാല് വര്‍ഷ ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു, അവസാന തീയതി ജൂൺ 12
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും പുതിയതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12 വരെ ദീർഘിപ്പിച്ചു.
കാലടി മുഖ്യ ക്യാമ്പസില്‍ സംസ്കൃതം-സാഹിത്യം, സംസ്കൃതം-വേദാന്തം, സംസ്കൃതം-വ്യാകരണം, സംസ്കൃതം-ന്യായം, സംസ്കൃതം-ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) , സംഗീതം, ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, ബി. എഫ്. എ. എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്.
തിരുവനന്തപുരം (സംസ്കൃതം ന്യായം, ഫിലോസഫി), പന്മന (സംസ്കൃതം വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്കൃതം വേദാന്തം, ജനറല്‍, ഹിന്ദി), തിരൂര്‍ (സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.), പയ്യന്നൂര്‍ (സംസ്കൃതം സാഹിത്യം, മലയാളം, സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യു.) ഏറ്റുമാനൂര്‍ (സംസ്കൃതം സാഹിത്യം, ഹിന്ദി, ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇൻറർനാഷണൽ സ്പാ തെറാപ്പി) എന്നീ പ്രാദേശിക ക്യാമ്പുസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുംകൂടി കണക്കിലെടുത്തായിരിക്കും പ്രവേശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]