
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നു. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരിത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ അജയ് റായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. റായ്ബറേലി ഗാന്ധി കുടുംബത്തിൻ്റെ തട്ടകമാണ്. യുപി പിസിസിയുടെ നിലപാട് രാഹുലിനെ അറിയിച്ചു കഴിഞ്ഞുവെന്നും അജയ് റായ് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇരുപത് കൊല്ലമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് യുപിയിലെ റായ്ബറേലി.
Last Updated Jun 8, 2024, 2:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]