
ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻലാലിന് എതിരായ കള്ളക്കേസിൽ ചാലക്കുടി ഡിവൈഎസ്പിക്കെതിരെ അന്വേഷണം. ഡിവൈഎസ്പി ആർ അശോകനോട് ഐജി കെ സേതുരാമൻ വിശദീകരണം തേടി. സിഐ ആൻഡ്രിക് ഗ്രോമികിനെ സംരക്ഷിക്കാൻ ശ്രമിച്ചതിലാണ് അന്വേഷണം.
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് തുടർ അന്വേഷണം. മൊബൈൽ ഫോൺ നശിപ്പിച്ചത് പ്രാഥമിക റിപ്പോർട്ടിൽ അശോകൻ മറച്ചു വച്ചിരുന്നു. റൂബിൻ ലാലിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത നടപടിക്കു ഡിവൈഎസ്പി കൂട്ട് നിന്നിരുന്നു. സിഐ ആൻഡ്രിക് ഗ്രോമികിനെതിരെ നടപടിയുണ്ടാകാതിരിക്കാൻ റിപ്പോർട്ടിൽ ക്രമക്കേട് കാണിച്ചു.
പഴയ കള്ളക്കേസുകളും അന്വേഷിക്കും. പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് ഇലക്ഷൻ ട്രാൻസ്ഫറായി എത്തിയതയിരുന്നു ഡിവൈഎസ്പി ആർ അശോകൻ. റൂബിൻ ലാലിനെ വിവസ്ത്രനാക്കിയാണ് പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുന്നുവെന്ന വിവരം അന്വേഷിച്ച ഐജിയോട് അദ്ദേഹത്തിന് വസ്ത്രമുണ്ടായിരുന്നുവെന്നായിരുന്നു ഡിവൈഎസ്പി പറഞ്ഞത്.
Read Also:
റൂബിൻ ലാൽ ജയിൽ ഇന്നലെ മോചിതനായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജയിൽ മോചനം. മെയ് 27നാണ് അതിരപ്പള്ളി സിഐയുടെ നേതൃത്വത്തിൽ റൂബിനെ അറസ്റ്റ് ചെയ്തത്.അതിരപ്പള്ളി സിഐ തന്നെ ക്രൂരമായി മർദിച്ചുവെന്ന് റൂബിൻലാൽ പറഞ്ഞു. ഒരു നിമിഷംകൊണ്ട് അഭിമുഖീകരിക്കേണ്ട വലിയ പ്രതിസന്ധിയാണ് അനുഭവിച്ചത്. ജീപ്പിലിട്ട് മർദിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മുണ്ട് അഴിച്ചുമാറ്റിയാണ് സി ഐ മർദിച്ചത്. വനിതാ പൊലീസിന്റെ മുന്നിൽ വച്ച് അധിക്ഷേപിച്ചുവെന്നും റൂബിൻ ലാൽ വ്യക്തമാക്കി.
Story Highlights : Twenty Four Athirappilly reporter Rubin Lal arrest case Inquiry against Chalakudy DYSP
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]