
പോഷകഗുണമുള്ള ഭക്ഷണങ്ങൾ മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യത്തിനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
പോഷകഗുണമുള്ള ഭക്ഷണങ്ങൾ മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യത്തിനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പർ ഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്…
ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പാലക് ചീര. ഓർമ്മശക്തി കൂട്ടാൻ മികച്ച ഭക്ഷണമാണിത്.
ബുദ്ധി വികാസത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ബ്ലൂബെറി. സ്മൂത്തിയായും സാലഡിലുമെല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.
ആവശ്യമായ ആൻ്റിഓക്സിഡൻ്റും വിറ്റാമിൻ കെയും അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്.
ആൻ്റിഓക്സിഡൻ്റുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ വിത്ത്. അവ തലച്ചോറിൻ്റെ പ്രവർത്തനത്തിന് പ്രധാനമാണ്.
ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ നട്സ് തലച്ചോറിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ഓർമ്മശക്തി കൂട്ടുന്നതിന് സഹായകമാണ്.
കോളിൻ, ബി വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ പ്രവർത്തനത്തിന് പ്രധാനമായ നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]