
മസ്കറ്റ്: ഒമാനില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്.
വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ടാകും. പൊടിപടലങ്ങള്‍ ഉയരുന്നത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും, പ്രത്യേകിച്ച് തെക്കൻ ബത്തിന, വടക്കൻ ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ. ദോഫാർ ഗവർണറേറ്റിന്റെ തീരത്ത് താഴ്ന്ന മേഘങ്ങൾ രൂപപ്പെടുന്നത് തുടരുമെന്നും അധികൃതർ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also –
ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
മസ്കത്ത്: ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Last Updated Jun 7, 2024, 4:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]