

നീറ്റ് പരീക്ഷ വിവാദം; അധികാരത്തിലേറുന്ന എൻഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷം; ഡൽഹിയില്‍ വൻ പ്രതിഷേധത്തിന് ആഹ്വാനം
ഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏല്ക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം.
ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ഡൽഹിയില്‍ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും.
യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്കി.
വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികള്‍ സമീപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]