
ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ ചുരുക്കമായിരിക്കും. ഈ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാറുണ്ടോ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പാൻ കാർഡ് ആവശ്യമുണ്ടോ ഇല്ലയോ എന്നറിയാമോ? ബാങ്കിലെ പണമിടപാടുകൾ സുഗമമാക്കൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
എന്താണ് പാൻ നമ്പർ?
പാൻ കാർഡ് എന്നാൽ പെർമനൻ്റ് അക്കൗണ്ട് നമ്പർ ആണ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇത്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. .
പണം നിക്ഷേപിക്കാൻ പാൻ കാർഡ് ആവശ്യമാണോ?
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ എല്ലായ്പോഴും പാൻ കാർഡ് ആവശ്യമില്ല. ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് പാൻ നമ്പർ നൽകണം. കൂടാതെ, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം ക്യാഷ് ഡെപ്പോസിറ്റ് 20 ലക്ഷം കവിയുന്നുവെങ്കിൽ നിങ്ങളുടെ പാൻ നമ്പർ നൽകുന്നത് നിർബന്ധമാണ്. എല്ലാ ബാങ്ക് അക്കൗണ്ടുകളിലും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലും ഇടപാടുകൾ നടത്തുമ്പോൾ ഇത് ബാധകമാണ്.
2022-ലാണ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്കും പിൻവലിക്കലുകൾക്കും വ്യക്തികൾ അവരുടെ പാൻ അല്ലെങ്കിൽ ആധാർ നൽകണമെന്ന ഒരു പുതിയ നിയമം കൊണ്ടുവന്നത്. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ഉള്ള ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കും കറൻ്റ് അക്കൗണ്ടുകൾ അല്ലെങ്കിൽ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനും ഇത് ബാധകമാണ്.
ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിക്ക് അയാളുടെ ഒന്നോ അതിലധികമോ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ 20 ലക്ഷം രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ, പാൻ അല്ലെങ്കിൽ ആധാർ നൽകണം. സഹകരണ ബാങ്കുകളുമായുള്ള ഇടപാടുകളും ഉൾപ്പെടുന്നു.
Last Updated Jun 7, 2024, 6:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]