
കോഴിക്കോട്: പണം നല്‍കാതെ ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങാന്‍ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്തതിന് അതിക്രമം കാട്ടുകയും ചെയ്ത ഗ്രേഡ് എസ്ഐക്കെതിരെ കേസും വകുപ്പുതല നടപടിയും. ബാലുശ്ശേരി ഗ്രേഡ് എസ്ഐ രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയത്.
ബാലുശ്ശേരി ഗ്രേഡ് എസ്ഐയായ രാധാകൃഷ്ണന് കഴിഞ്ഞ ദിവസമാണ് അറപ്പീടികയിലെ ഹോട്ടലിലെത്തി ഭക്ഷണം പാഴ്സല്‍ വാങ്ങിയ ശേഷം പണം നല്‍കാതിരുന്നത്. എന്നാല്‍ ജീവനക്കാര്‍ പണം ചേദിച്ചതോടെ എസ്ഐ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും അതിക്രമം കാണിച്ചെന്നുമാണ് ഹോട്ടല്‍ ഉടമ ബാലുശ്ശേരി പൊലീസില്‍ നല്കിയ പരാതി. നേരത്തെയും നിരവധി തവണ ഇയാള്‍ ബില്‍ നല്‍കാതെ പാഴ്സല്‍ വാങ്ങിപ്പോയിട്ടുണ്ടെന്നും ജീവനക്കാരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ടെന്നും ഇത് കച്ചവടത്തെ ബാധിക്കുന്നെന്നും പരാതിയില്‍ പറയുന്നു.
ഇനി മുതല്‍ ഇങ്ങനെ പാഴ്സല്‍ നല്‍കേണ്ടെന്ന് ഉടമ ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. സംഭവം ഒത്തു തീര്‍പ്പാക്കാനും ശ്രമം നടന്നെന്ന സൂചനകളുമുണ്ട്. എന്നാല്‍ എസ് ഐ ഹോട്ടലില്‍ അതിക്രമം കാട്ടിയതിന്റ ദൃശ്യങ്ങള്‍ കൂടി പുറത്തായതോടെ കേസെടുക്കാന്‍ പൊലീസും നിര്‍ബന്ധിതരായി. സ്ഥാപനത്തില്‍ കയറി അതിക്രമം കാട്ടല്, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വന്നത്.
Last Updated Jun 7, 2024, 5:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]