
മലയാളിയായ ആരോട് ചോദിച്ചാലും ‘ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകള്‍’ എന്ന വിലാസത്തില്‍ അറിയപ്പെടുന്ന നടിയാണ് അന്‍സിബ. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അന്‍സിബ ചലച്ചിത്ര ലോകത്ത് എത്തുന്നത്. പിന്നീട് അന്‍സിബയെ മലയാളിക്ക് സുപരിചിതയാക്കിയത് ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തിലെ റോളാണ്. ദൃശ്യം 2വിലും ഈ റോള്‍ അന്‍സിബ തുടര്‍ന്നു.
ഇപ്പോഴിതാ ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് വെറൈറ്റി മീഡിയയിലൂടെ പങ്കുവെച്ചത്. “എനിക്കിപ്പോൾ കല്യാണം കഴിക്കാൻ താത്പര്യമില്ല. കല്യാണം കഴിഞ്ഞാലും സ്ത്രീകൾക്ക് വിജയം നേടാൻ കഴിയും, മേരികോമൊക്കെ കല്യാണം കഴിച്ച ആളാണ് മക്കളുണ്ട് അതുകൊണ്ട് കല്യാണവും വിജയവും തമ്മിൽ ബന്ധമൊന്നുമില്ല. എനിക്കിപ്പോൾ കല്യാണം കഴിക്കാൻ താത്പര്യമില്ല, അത്രയേയുള്ളൂ”, എന്ന് അൻസിബ പറയുന്നു.
ഭാവി പങ്കാളിയെക്കുറിച്ചും താരം പറയുന്നുണ്ട്. “ഇതേ കാര്യങ്ങളാണ് ഞാനും റിഷിയും അവിടെ കൂടുതൽ സംസാരിച്ചിരുന്നത്, അതൊന്നും പുറത്ത് വന്നിട്ടിലല്ലാത്തത് കൊണ്ട് പറയാം. ഞാനൊരു ഭയങ്കര സൂര്യ ഫാനാണ്, സൂര്യയെപ്പോലെ നല്ലൊരാളെ വേണം. നല്ല കണ്ണ്, കണ്ടാൽ ഭംഗിയുള്ള ചിരി അത് രണ്ടും നിർബന്ധമാണ്. മറ്റുള്ളവരെ ബഹുമാനിക്കുകയും അനുകമ്പയുള്ളയാളുമായിരിക്കണം. ഇന്ന ജോലിയെന്ന് ഇല്ല നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കണം, റൊമാന്റിക് ആയിരിക്കണം. എന്റെ എതിർ സ്വഭാവമുള്ള ആളായിരിക്കണം. എന്തെങ്കിലും പ്രശ്നം വന്നാൽ മുന്നിൽ നിന്ന് ഫൈറ്റ് ചെയ്യണം”എന്നും താരം വെളിപ്പെടുത്തുന്നു.
മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്. ആ സീസണിലെ മൈന്‍ഡ് ഗെയ്മര് എന്ന നിലയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എഴുപത് ദിവസത്തോളം നിന്നതിന് ശേഷം നടി പുറത്താവുകയായിരുന്നു.
Last Updated Jun 7, 2024, 3:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]