
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണം ചെയ്യും.
വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലമാകാം.
വിറ്റാമിന്‍ സിയുടെ കുറവ് മൂലം അനീമിയ അഥവാ വിളര്‍ച്ചയും ഉണ്ടാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവു മൂലമാകാം.
രക്തസ്രാവമുള്ള മോണകളും മോണ രോഗങ്ങളും പല്ലുകൾക്ക് കേട് വരുന്നതും ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവു മൂലമാകാം.
വിറ്റാമിൻ സിയുടെ കുറവ് സന്ധികളെയും അസ്ഥികളെയും ദുർബലപ്പെടുത്താം.
വിറ്റാമിൻ സിയുടെ കുറവ് മൂലം ചര്‍മ്മത്തിന്റെ ആരോഗ്യം മോശമാകാം.
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, സ്ട്രോബെറി, പേരയ്ക്ക, പപ്പായ, തക്കാളി, കിവി, ചീര, ബെല്‍ പെപ്പര്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]