
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ആമിര്‍ ഖാൻ. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞുവെന്നും നടൻ ആമിര്‍ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം പരാജയപ്പെട്ട സിനിമകള്‍ക്ക് താൻ ഒരു രൂപ പോലും പ്രതിഫലമായി സ്വീകരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമിര്‍ ഖാൻ ഇപ്പോള്‍. തന്റെ സിനിമ വിജയിച്ചാല്‍ മാത്രമേ തനിക്ക് പ്രതിഫലം ലഭിക്കൂ. അതിനാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തില്‍ ഖേദമില്ല. സിനിമ പരാജയപ്പെട്ടാല്‍ അതിന്റ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാറുണ്ടെന്നും ആമിര്‍ ഖാൻ വ്യക്തമാക്കി.
സിനിമയുടെ പരാജയം ബാധിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് ആമിര്‍ ഖാൻ. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞുവെന്നും ആമിര്‍ ഖാൻ വ്യക്തമാക്കുന്നു. തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടിയിരുന്നുവെന്ന് അന്ന് തനിക്ക് തോന്നിയിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് അന്ന് രക്ഷയായതെന്നും പറയുന്നു ആമിര്‍ ഖാൻ.
ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര് ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പര് മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും. സമീൻ പർ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര് സംവിധാനം ചെയ്യുന്നത് ആര് എസ് പ്രസന്നയാണ്.
ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ നേരത്തെ സമ്മതിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകാതിരുന്നത്. സിത്താരെ സമീൻ പാറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]