
ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 മരണം, 2 പേർക്ക് പരുക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഗംഗനാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് യാത്രക്കാർ മരിച്ചു. രണ്ട് പേർക്കു പരുക്കേറ്റു.
സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് യാത്രക്കാരും ക്യാപ്റ്റനും അടക്കം 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
ഹെലികോപ്റ്റർ പൂർണമായും തകർന്നു. അപകട
കാരണം വ്യക്തമല്ല.
രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കു പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.
എയ്റോട്രാൻസ് ബെൽ 407 (VT-OXF) വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്റർ ആണ് തകർന്നുവീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]