
യൂട്യൂബില്‍ വീഡിയോയ്ക്ക് ആവശ്യമായ കണ്ടന്രുകൾക്ക് ക്ഷാമമാണ്. പലരും ഉപയോഗിച്ച ആശയം തന്നെ തിരിച്ചും മറിച്ചും ഉപയോഗിക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു ചേയ്ഞ്ചിന് വേണ്ടി പിഗ്മി എന്നറിയപ്പെടുന്ന യൂട്യൂബര്‍ ലൂക്കാസ് ബോൾ, ഒരു ആഴ്ച മുഴുവൻ ഇരിക്കില്ലെന്ന് ശപഥമെടുത്ത് തന്റെ നിൽപ്പിന്റെ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചു. ഒരു ദിവസം രണ്ട് മുതൽ നാല് മണിക്കൂർ വരെ നിൽക്കുന്നതിലൂടെ വ്യായാമ സമയം കുറയ്ക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ ഉപദേശങ്ങളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പിഗ്മി എല്ലാ ദിവസവും 16 മണിക്കൂർ നിവർന്ന് നില്ക്കാന് തീരുമാനിക്കുകയായിരുന്നു.
വെറുതെയുള്ള നില്‍പ്പല്ല. കർശനമായ നിയങ്ങളുണ്ട്. രാത്രിയിലെ എട്ട് മണിക്കൂർ ഉറക്കത്തിന്റെ സമയത്ത് മാത്രമേ ബോൾ കിടക്കാൻ തയ്യാറായുള്ളൂ. ബാക്കി സമയം, അവൻ കുളിമുറിയിൽ കുനിഞ്ഞു നിന്നു. വാഹനമോടിക്കുമ്പോൾ കാർ സീറ്റുമായി സമ്പർക്കം ഒഴിവാക്കി, ടിവി കാണുമ്പോഴും അത്താഴം കഴിക്കുമ്പോഴും കസേര പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. നിന്ന് കൊണ്ട് വീട്ട് ജോലി ചെയ്യുന്നതിനായി മുള കൊണ്ടുള്ള ഒരു സ്റ്റാൻഡിംഗ് ഡെസ്ക് വാങ്ങി. ആ നില്‍പ്പിന്റെ ആദ്യ ദിവസങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. തനിക്ക് ശ്വസമെടുക്കാന്‍ പോലും സയമം കിട്ടിയില്ലെന്ന് പിഗ്മി പറയുന്നു. മാത്രമല്ല, ഉൽപ്പാദനക്ഷമതയിൽ വർദ്ധനവ് ഉണ്ടായി.
Watch Video: ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച ഡോക്ടറുടെ ചടുല നൃത്തം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
Watch Video: ടിക്ക് ടോക്ക് വീഡിയോയ്ക്കായി ഡോർബൽ അടിച്ച് പ്രാങ്ക് ചെയ്ത 18 -കാരനെ വീട്ടുടമ വെടിവെച്ചുകൊന്നു
‘പക്ഷേ, പ്രശ്നം തുടങ്ങുന്നേയുണ്ടായിരുന്നൊള്ളൂ. രണ്ടും മൂന്നും ദിവസങ്ങളില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. മൂന്നാം ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം പ്രതിഷേധിക്കാൻ തുടങ്ങി. “അപ്പോഴേക്കും നില്‍പ്പ് എന്റെ കാലുകളെ ശരിക്കും ബാധിച്ചു. എനിക്ക് വളരെ വേദനയും ക്ഷീണവും തോന്നി. നിൽക്കുമ്പോൾ എന്റെ ഭാവം അയഞ്ഞു തുടങ്ങിയതായി എനിക്ക് തോന്നി. ‘ പിഗ്മി പറയുന്നു. നില്‍ക്കുന്നതിലൂടെ അധിക കലോറി കത്തിച്ച് കളയുന്നതിനാല്‍ താന്‍ ഇടയ്ക്കിടയ്ക്ക് ലക്ഷുഭക്ഷണം കഴിക്കാന്‍ ആരംഭിച്ചതെന്നും എന്നാല്‍ പിന്നീട് അത് നിരന്തരമുള്ള കഴിപ്പായി മാറിയെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
അഞ്ചാം ദിവസമായപ്പോഴേക്കും തനിക്ക് പരിപാടിയില്‍ നിന്നും പിന്തിരിയാതെ രക്ഷയില്ലെന്നായി. കാലുകള്‍ വേദനയാല്‍ പുളഞ്ഞു. ഉറക്കം നഷ്ടമായി. ശരീരത്തിലും ചില മാറ്റങ്ങൾ ദൃശ്യമായി. തന്റെ മുതുക് എന്നു കൂടി വളഞ്ഞതായി തോന്നുന്നെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം തന്റെ ദഹനപ്രക്രിയ മെച്ചപ്പെട്ടെന്നും ജോലി ഉൽപ്പാദനക്ഷമതയിൽ 30% വർദ്ധനവ് ഉണ്ടായെന്നും പിഗ്മി അവകാശപ്പെടുന്നു. കാല്‍മുട്ടിലും ഇടുപ്പിലും വേദന കൂടി. അപ്പോഴും ഒരു പൌണ്ട് തൂക്കം വര്‍ദ്ധിച്ചു. തന്റെ നില്പ് അനുഭവം പിഗ്മി എന്ന യൂട്യൂബ് ചാനലിലൂടെ ലൂക്കാസ് ബോൾ പുറത്ത് വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]