

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന്റെ ശസ്ത്രക്രിയ വിജയം: മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ, അജ്ഞാത വാഹനം ഇടിച്ച് ഗുരുതര നിലയിലായിരുന്നു
തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ക്യാമ്പസിന് സമീപം വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാനും കഴിഞ്ഞു.
നാലു ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന ക്യാമ്പസാണ് സാധാരണഗതിയിൽ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാൽ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി ക്യാമ്പസിന് പുറത്തേക്കാണ് പോയത്. ക്യാമ്പസിന് വെളിയിലെ റോഡിലൂടെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. അജ്ഞാത വാഹനമാണ് ഇടിച്ചത്. അമേരിക്കൻ പ്രാദേശിക സമയം 6.45 നാണ് അപകടം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡാളസിലെ മെത്താഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ഇപ്പോൾ പ്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]