

മദ്യലഹരിയിൽ വീട്ടമ്മയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് പരാതി ; പിന്നാലെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം; കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മനുവിനാണ് പരുക്കേറ്റത്. റാന്നി-പെരുനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഷാപ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
റാന്നി അടിച്ചിപ്പുഴ കോളനിയിലുള്ള അഭിലാഷിനെ തേടിയാണ് പൊലീസ് പെരുനാട്ടിൽ വന്നത്. ഇന്നലെ രാത്രി സുഹൃത്തും ഭാര്യയുമൊത്ത് അഭിലാഷ് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ വീട്ടമ്മയെ അഭിലാഷ് പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നാണ് പരാതി.
തൊട്ടുപിന്നാലെ എസ്ഐയുടെ നേതൃത്വത്തിൽ ഇയാളെ തിരക്കി ഇറങ്ങുകയായിരുന്നു. വടശേരിക്കരയ്ക്കും മാടമണിനും ഇടയിലുള്ള കള്ളുഷാപ്പിന് സമീപം വച്ച് പ്രതി പൊലീസിനെ കണ്ട് ഓടി. ഇയാളെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്ഐ മനു മറിഞ്ഞു വീഴുകയായിരുന്നു. മനുവിന്റെ കൈവിരലിന് പൊട്ടലുണ്ട്. അഭിലാഷിനെതിരേ പൊലീസിനെ ആക്രമിച്ചതിനും കേസ് എടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]