

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം ; അപകടത്തിൽ മിത്രക്കരി സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ യാത്രികരായ മിത്രക്കരി സ്വദേശികൾക്കാണ് പരിക്കേറ്റത്.
എ.സി റോഡിൽ ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം.പെരുന്ന ഭാഗത്ത് നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]