
ഇന്നത്തെ കാലത്ത് പല വിധ കടബാധ്യതകളുള്ള ഒട്ടനവധി പേരെ നമുക്ക് ചുറ്റും കാണാം. വീട്, കാർ ലോണുകൾ പോലുള്ള പ്രധാനപ്പെട്ട കടബാധ്യതകളും ക്രെഡിറ്റ് കാർഡ് ബില്ലുകൾ പോലെയുള്ള ചെറിയ കടങ്ങളും ഉള്ളവർ. പക്ഷെ പലതരത്തിലുള്ള കടങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ഇവ തിരിച്ചടയ്ക്കാനുള്ള വരുമാനം ഉണ്ടെങ്കിലും ഇവ കൃത്യമായി കൈകാര്യം ചെയ്യുക എന്നത് നിസാരമല്ല. ഇതിനുള്ള ഒരു പോംവഴിയാണ് കടം ഏകീകരിക്കുക എന്നത്. കടം തിരിച്ചടയ്ക്കാനുള്ള ചെലവ് ലളിതമാക്കാനും സങ്കീർണത കുറയ്ക്കാനും ഇത് വഴി സാധിക്കും .
കട ബാധ്യതകളുടെ ഏകീകരണത്തിനായി കുറഞ്ഞ പലിശയുള്ള വ്യക്തിഗത വായ്പ ഉപയോഗിക്കുന്നത് ഫലപ്രദമായ ഒരു തന്ത്രമാണ്. വായ്പ എടുത്ത് എല്ലാ കടങ്ങളും തിരിച്ചടച്ച് പിന്നീട് വ്യക്തിഗത വായ്പ മാത്രം തിരിച്ചടക്കുന്ന മാർഗമാണിത്. ഇതിന്റെ ചില നേട്ടങ്ങൾ പരിശോധിക്കാം.
സാമ്പത്തിക മാനേജ്മെന്റ് : ഒന്നിലധികം കടങ്ങൾ ഒറ്റ വായ്പയായി ഏകീകരിക്കുന്നതിലൂടെ പ്രതിമാസ തിരിച്ചടവുകളുടെ എണ്ണം കുറച്ചുകൊണ്ട് സാമ്പത്തിക മാനേജ്മെന്റ് ലളിതമാക്കുന്നു. ഇത് ബജറ്റിംഗ് കാര്യക്ഷമമാക്കുകയും തിരിച്ചടവുകൾ മുടങ്ങാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഒരൊറ്റ വായ്പ കൈകാര്യം ചെയ്യുന്നത് ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യേണ്ടതിന്റേയോ നിരവധി ചെക്കുകൾ അയയ്ക്കേണ്ടതിന്റേയോ ആവശ്യകത ഇല്ലാതാക്കുന്നു.
കുറഞ്ഞ പലിശ നിരക്കുകൾ: കുറഞ്ഞ പലിശയിലുള്ള വ്യക്തിഗത വായ്പ എടുത്ത് ഉയർന്ന പലിശയുള്ള കടം തിരിച്ചടക്കുന്നതിലൂടെ കാലക്രമേണ പലിശ ഇനത്തിൽ പണം ലാഭിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡുകൾ, സ്റ്റോർ ഫിനാൻസിംഗ് ഓപ്ഷനുകൾ എന്നിവ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് ഉയർന്ന പലിശനിരക്കുള്ളവയാണ് . ഈ കടങ്ങൾ ഒരു വ്യക്തിഗത വായ്പയിലൂടെ തിരിച്ചടയ്ക്കുന്നത് വഴി പലിശ ലാഭിക്കാം. ഒരു നല്ല ക്രെഡിറ്റ് സ്കോറുള്ള വ്യക്തിയാണെങ്കിൽ കുറഞ്ഞ പലിശനിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കും
സമ്പാദ്യം ഉറപ്പാക്കാം: തിരിച്ചടവുകൾ ഏകീകരിക്കുന്നതിലൂടെ, കടബാധ്യതകൾ കുറയ്ക്കുന്നതിന് നിങ്ങളുടെ സമ്പാദ്യം ഉപയോഗിക്കേണ്ടത് ഒഴിവാക്കാം .ഇത് വഴി തിരിച്ചടവുകൾ മുടങ്ങുന്നത് ഒഴിവാക്കാനും പിഴപ്പലിശ അടയ്ക്കേണ്ടി വരുന്നതിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും . ഉയർന്ന പലിശ നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുന്നത് ഇതിലൂടെ തടയാം
ഒരു വ്യക്തിഗത വായ്പയിലൂടെ കടം ഏകീകരിക്കുന്നതിന് മുമ്പ്, ചില ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്:
1. ക്രെഡിറ്റ് സ്കോർ സ്വാധീനം: ഒരു പുതിയ ലോണിന് അപേക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താൽക്കാലികമായി കുറച്ചേക്കാം.
2. ലോൺ വിശദാംശങ്ങൾ: ലോൺ കാലാവധി, പലിശ നിരക്ക്, വ്യക്തിഗത ലോണുമായി ബന്ധപ്പെട്ട ഏതെങ്കിലും ബാധകമായ ഫീസ് എന്നിവയെക്കുറിച്ച് മനസിലാക്കുക.
3. അച്ചടക്കം പാലിക്കുക: പുതിയ വായ്പയെടുത്ത് കടബാധ്യത കുറയ്ക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുക.
Last Updated May 7, 2024, 2:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]